Director Sathyan Anthikkad Reveals the Climax scene in Nadodikkattu.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട 10 സിനിമകളെടുത്താല്‍ അതിലുണ്ടാകും നാടോടിക്കാറ്റ്. സത്യൻ അന്തിക്കാട്-ശ്രീനിവാസൻ-മോഹൻലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് നാടോടിക്കാറ്റ്. സാധാരണക്കാരൻറെ ജീവിതങ്ങളാണ് സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ പ്രമേയം. വർഷങ്ങള്‍ കഴിഞ്ഞാലും അവ പ്രേക്ഷകമനസ്സുകളില്‍ അങ്ങനെ കിടക്കും. നാടോടിക്കാറ്റ് പ്രേക്ഷകരിലേക്ക് എത്തിയിട്ട് നവംബര്‍ ആറിന് 30 വര്‍ഷങ്ങള്‍ പിന്നിട്ടു. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്‌സിന് പിന്നിലെ ആരും അറിയാത്ത രഹസ്യം പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാടോടിക്കാറ്റിൻറെ ക്ലൈമാക്സ് ഇന്ന് കാണുന്ന തരത്തിലായിരുന്നില്ല എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. തിലകന്റെ അസാന്നദ്ധ്യത്തില്‍ ക്ലൈമാക്‌സ് എങ്ങനെ ചിത്രീകരിക്കും എന്നത് ഒരു വലിയ കടമ്പയായിരുന്നു. ഒടുവില്‍ ഏറെ ആലോചിച്ചിട്ടാണ് ഇപ്പോള്‍ കാണുന്ന ക്ലൈമാക്‌സിലേക്ക് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും എത്തിയത്. തിലകന്റെ ഡ്യൂപ്പിനെ വച്ചാണ് രംഗം ചിത്രീകരിച്ചത്.